സജി തറയിൽ
മലപ്പുറം: തേഞ്ഞിപ്പലം പഞ്ചായത്ത് പരിധിയിലെ കെ. ടി അനിരുദ്ധൻ്റെ ഒരു ഏക്കർ സ്ഥലത്താണ് ജൈവ നെൽ കൃഷി നടത്തിയത്.120 ദിവസം കൊണ്ട് കൊയ്തെടുക്കാവുന്ന ഉമ ജൈവ നെൽവിത്താണ് വിതച്ചത്.പരപ്പനങ്ങാടി ബ്ലോക്കിൻ്റെയും തേഞ്ഞിപ്പലം കൃഷിഭവൻ്റെയും പിൻതുണയോടെ നൂറ് മേനി വിളവാണ് ലഭിച്ചത്.സുരക്ഷിത ഭക്ഷണം എന്ന ലക്ഷ്യം മുൻനിർത്തി കേന്ദ്ര പദ്ധതിയായ ഭാരതീയ പ്രകൃതി കൃഷിയിൽ ഉൾപ്പെടുത്തിയാണ് ജൈവ നെല്ല് വിളയിച്ചത്.

സൂക്ഷ്മ ജീവികൾക്ക് വളരാനുള്ള സാഹചര്യമൊരുക്കി മണ്ണിനെ സംക്ഷിക്കുന്ന പ്രകൃതി കൃഷി പ്രാവർത്തികമാക്കണമെന്ന് പാരമ്പര്യ കർഷകൻ കൂടിയായ കെ.ടി അനിരുദ്ധൻ പറഞ്ഞു.

ഹരിത കഷായം,ജീവാമൃതം, കഷായാവശിഷ്ടം, പച്ചില വളം,ഗോമൂത്രം എന്നിവയാണ് ഉപയോഗിച്ചത്.ഓരോ വളങ്ങളും പ്രത്യേകം പ്രയോഗിച്ച് പ്ലോട്ടുകളായും കൃഷി നടത്തി.

കാലാവസ്ഥ അനുകൂലമല്ലാതിരിന്നിട്ടു കൂടി നല്ല വിളവാണ് ലഭിച്ചത്.ചൊവ്വ പാടശേഖരത്തിലെ
നെൽ കൃഷി പ്രദർശന തോട്ടത്തിൽ നടന്ന കൊയ്തു ഉത്സവം തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡണ്ട് ടി.വിജിത്ത് ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ പിയൂഷ് അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിഗ്
കമ്മിറ്റി ചെയ്യർമാൻ എം സുലൈമാൻ,പരപ്പനങ്ങാടി കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ പി.ലത അസിസ്റ്റന്റ കൃഷി ഓഫീസർ ശശി.എൻ.എ,
കെ.ടി അനിരുദ്ധൻ, വാഹിദ് എം,കെ.കാളി,സി.കാരിച്ചി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.











