ആലപ്പുഴയിലെ കൊലപാതകങ്ങളിൽ കൂടുതൽ പേർ കസ്റ്റഡിയിലെന്ന് പൊലീസ്. എഡിജിപി വിജയ് സാഖറെയാണ് ഇക്കാര്യമറിയിച്ചത്. രണ്ട് കേസുകളുടെയും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ട്. ബൈക്കുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് പ്രതികൾ ഉപയോഗിച്ചതാണോയെന്ന് പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതികളെ ഇന്നുതന്നെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. രഞ്ജിത്ത് വധക്കേസിൽ കസ്റ്റഡിയിൽ ഉള്ളവരുടെ പങ്ക് ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും വിജയ് സാഖറെ പറഞ്ഞു.