ചേളന്നൂർ :ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കേന്ദ്ര ഗവൺമെൻ്റ് കാണിച്ച മാതൃകയിൽ പെട്രോൾ ഡീസൽ വില കുറച്ച് ജനപക്ഷത്ത് നിന്നപ്പോൾ
ഒരു കാരണവശാലും വില കുറക്കാൻ സാധ്യമല്ലെന്ന് ധാർഷ്ട്യത്തോടെ പ്രഖ്യാപിക്കുന്ന എൽ.ഡി.എഫ് സർക്കാർ ജനവഞ്ചനയുടെ പര്യായമാണെന്ന് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡണ്ട് ടി.ദേവദാസ്.
കേരള സർക്കാർ പെട്രോളിനും ഡീസലിനും നികുതി കുറക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി ചേളന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
പെൺ കുട്ടികളുടെ വിവാഹ പ്രായം 21 വയസ്സാക്കാനുള്ള കേന്ദ്ര ഗവൺമെൻ്റിൻ്റെ തീരുമാനത്തിനെതിരെയുള്ള പ്രഖ്യാപനവും വഞ്ചനാപരവും പുരോഗമന ആശയങ്ങളെ കാറ്റിൽ പറത്തുന്നതുമാണ്.
പുരുഷന്മാരുടെ വിവാഹപ്രായം 18 വയസ്സാക്കി മാറ്റി സമത്വം കൊണ്ടുവരാമെന്ന നിലപാട് ചെരുപ്പിനനുസരിച്ച് കാലുമുറിക്കുന്ന രീതിയിലുള്ള അപഹാസ്യമായ നിലപാടാണെന്ന് അദ്ധേഹം കൂട്ടിചേർത്തു.
ബി.ജെ.പി ചേളന്നൂർ മണ്ഡലം പ്രസിഡണ്ട് പി.സി.അഭിലാഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ബി.ജെ.പി ജില്ല സെക്രട്ടറി സി.പി.സതീഷ് മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ.പി സംസ്ഥന സമിതി അംഗം കെ.ശശീന്ദ്രൻ മാസ്റ്റർ, ബി.ജെ.പി സംസ്ഥന കൗൺസിൽ അംഗങ്ങളായ കെ.പി.ചന്ദ്രൻ , എം.ഇ.ഗംഗാധരൻ, ന്യുനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഷെയ്ഖ് ഷാഹിദ്, ടി.എ.നാരായണൻ മാസ്റ്റർ, പി.എം.സുരേഷ് എന്നിവർ സംസാരിച്ചു. കെ. വിഷ്ണു മോഹൻ സ്വാഗതവും ബിലിഷ രമേഷ് നന്ദിയും പറഞ്ഞു.