Latest

വയനാട്ടിലേക്ക് പോകുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ;താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

Nano News

കോഴിക്കോട്:ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ 6, 7, 8 വളവുകളില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറിയില്‍ കയറ്റല്‍, അറ്റകുറ്റപ്പണികള്‍ എന്നിവ നടക്കുന്നതിനാല്‍  ജനുവരി 5 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. മള്‍ട്ടി ആക്സില്‍ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിടുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനു യാത്ര വാഹനങ്ങൾ രാവിലെ എട്ട് മണിക്ക് മുൻപും , വൈകുന്നേരം ആറ് മണിക്ക് ശേഷവുമായി ക്രമീകരിക്കണം.


Reporter
the authorReporter

Leave a Reply