കോഴിക്കോട്: പൂഴ്ത്തിവെപ്പ് നടത്തി കോഴിക്ക് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില കുത്തനെ ഉയര്‍ത്തുന്ന വന്‍കിട ഫാമുടമകളുടെ നടപടിക്കെതിരെ ചിക്കന്‍ വ്യാപാരികള്‍ കടയടപ്പ് സമരത്തിലേക്ക്. കോഴിയിറച്ചി ബ്രോയിലറിന് കിലോയ്ക്ക് 290 രൂപയും ലെഗോണിന് 230 രൂപയും സ്പ്രിങ്ങിന് 340 രൂപയുമാണ് നിലവിലെ വില. ക്രിസ്മസ്, ന്യൂ ഇയര്‍, സ്‌കൂള്‍ അവധി എന്നിവയുടെ മറവില്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് ഒരു മാനദണ്ഡവും പാലിക്കാതെയാണ് ഫാമുടമകള്‍ വില വര്‍ദ്ധിപ്പിക്കുന്നതെന്ന് ചിക്കന്‍ വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണാശേരി പറഞ്ഞു. ഈ നടപടി ചിക്കന്‍ വ്യാപാരികളേയും പൊതുജനത്തേയും ഒരുപോലെ ബാധിക്കുന്നതാണെന്ന് സമിതി ജില്ലാ കമ്മറ്റിയോഗം വിലയിരുത്തി. പൂഴിത്തിവെപ്പ് നടത്തുന്ന ഫാമുകളില്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ റെയ്ഡ് നടത്തി നിമയ നടപടി സ്വീകരിക്കണമെന്ന് യോഗം ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. നടപടികള്‍ ഇല്ലാത്ത പക്ഷം കോഴിക്കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കാനും തീരുമാനിച്ചു. യോഗത്തില്‍ജില്ലാ പ്രസിഡന്റ് കെ.വി റഷീദ് അധ്യക്ഷത വഹിച്ചു. ആക്ടിംങ്ങ് സെക്രട്ടറി ഫിറോസ് പൊക്കുന്ന് , മുനീര്‍ പാലശ്ശേരി ,സാദിക്ക് പാഷ ,സിയാദ്, ആബീദ് , നാസര്‍, ഉമ്മര്‍ എന്നിവര്‍ പ്രസംഗിച്ചു ജില്ലാ ട്രഷറര്‍ സി.കെ. അബ്ദുറഹിമാന്‍ നന്ദി പറഞ്ഞു .










