BusinessLatest

ഉച്ചയോടെ ഒറ്റയടിക്ക് 1200 രൂപ കുറഞ്ഞു; സ്വര്‍ണവില 93,000ന് മുകളില്‍

Nano News

കോഴിക്കോട്:ഇന്ന് രാവിലെ റെക്കോർഡ് കുതിപ്പ് നടത്തിയ സ്വർണവില ഉച്ചയോടെ കുറഞ്ഞു.
രാവിലെ പവന് 2,400 വർധിച്ച സ്വർണവില ഉച്ചയോടെ 1,200 കുറഞ്ഞ് 93,160 ആയി.
രാവിലെ ഒരുപവൻ സ്വർണത്തിന്റെ വില 94,360 ആയിരുന്നു. ഗ്രാമിന് 150 യാണ് വില കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന്റെ പുതിയ വില 11,645 രൂപയാണ്.

ഈ മാസം 8 നാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. തൊട്ടടുത്ത ദിവസം 91,000 കടന്ന് കുതിച്ച സ്വര്‍ണവിലയാണ് ഇന്ന് രാവിലെ വന്‍കുതിപ്പ് നടത്തിയത് സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി 80000 പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.


Reporter
the authorReporter

Leave a Reply