Latest

കുവൈത്ത് കെഎംസിസി സോഷ്യൽ സെക്യൂരിറ്റി സ്‌കീം വിതരണം ചെയ്തു

Nano News

കോഴിക്കോട് : കുവൈത്ത് കെഎംസിസി അംഗമായിരിക്കെ, മരണപ്പെട്ട കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ സഹോദരൻറെ കുടുംബത്തിന് നൽകുന്ന സോഷ്യൽ സെക്യൂരിറ്റി സ്‌കീം വിതരണം ഇന്ന് കോഴിക്കോട് ലീഗ് ഓഫീസിൽ വെച്ചു നടന്നു.

കുവൈത്ത് കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി യുടെ അധ്യക്ഷതയിൽ നടന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം സാഹിബ് ഉത്ഘാടനം ചെയ്തു.

വെസ്റ്റ് മാങ്കാവ് ശാഖാ പ്രസിഡണ്ട് ഫൈസൽ എം പി, സലാം സാഹിബിൽ നിന്നും സെക്യൂരിറ്റി സ്‌കീം ഫണ്ട് ഏറ്റുവാങ്ങി.

മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ, വൈസ് പ്രസിഡണ്ട് എൻ സി അബൂബക്കർ, മുൻ എം എൽ എ വി എം ഉന്മാർ മാസ്റ്റർ, കുവൈത്ത് കെഎംസിസി ഉപദേശക സമിതി അംഗം ഇബ്രാഹിം കൊടക്കാട്, മുസ്ലിം ലീഗ് നേതാക്കളായ സഫറി, മുഹമ്മദ് അലി കെ , നവാസ് മൂഴിക്കൽ, ചോലക്കൽ അബൂബക്കർ, മുനീർ മരക്കാർ, ഉമർ കുനിയിൽ, വനിതാ ലീഗെ നേതാവ് റംലത്തു എന്നിവർ ആശംസകൾ നേർന്നു.
കുവൈത്ത് കെഎംസിസി ജില്ലാ – മണ്ഡലം നേതാക്കളായ യുസഫ് പൂനൂർ, അബ്ദുല്ല വാവാട്, നാസർ അരിയിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

കുവൈത്ത് കെഎംസിസി ജില്ലാ സെക്രട്ടറി വി ടി കെ മുഹമ്മദ് സ്വാഗതവും ജില്ലാ പ്രവർത്തക സമിതി അംഗം ജമാലുദ്ധീൻ കൊടുവള്ളി നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply