Latest

രണ്ടാം ദിവസവും വെള്ളം മുടങ്ങി, കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിൽ

Nano News

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വെള്ളം മുടങ്ങിയത് കാരണം രോഗികളും കൂട്ടിരിപ്പുകാരും കടുത്ത ദുരിതത്തിൽ. രണ്ടാം ദിവസമാണ് മെഡിക്കൽ കോളേജിൽ ജല ക്ഷാമം നേരിടുന്നത്. എന്നാൽ വെള്ള സംഭരണി ക്ളീൻ ചെയ്യുന്നത് കൊണ്ടുള്ള നിയന്ത്രണമെന്നാണ് ജലക്ഷാമത്തേക്കുറിച്ച് വാട്ടർ അതോറിറ്റി വിശദമാക്കുന്നത്. ശുചിമുറികളിൽ പോലും വെള്ളമില്ല. രണ്ടും മൂന്നും നിലകളിലേക്ക് ബക്കറ്റിലും കുപ്പികളിലും വെള്ളം കൊണ്ടുപോകേണ്ട അവസ്ഥയിലാണ് രോഗികളും കൂട്ടിരിപ്പുകാരുമുള്ളത്. രണ്ട് ടാങ്കർ ലോറികളിൽ വാട്ടർ അതോറിറ്റി വെള്ളമെത്തിച്ചെങ്കിലും ആശുപത്രിയിലെ രോഗികൾക്ക് അത് പര്യാപതമല്ല. ഇന്ന് വൈകീട്ട് ടാങ്കറിൽ വെള്ളം എത്തിച്ചിട്ടും പ്രശ്ന പരിഹാരമായിരുന്നില്ല.


Reporter
the authorReporter

Leave a Reply