കോഴിക്കോട്: എൻ എസ് എസ് ദിനാചരണത്തിൽ തുടങ്ങി ഗാന്ധി ജയന്തി ദിനത്തിൽ സമാപിച്ച കർത്തവ്യ വാരാചരണം ജില്ലയിൽ വിപുലമായി നടന്നു. മാനസ ഗ്രാമ പ്രഖ്യാപനം, ശൂചീകരണം,രക്തദാന ക്യാമ്പ്, ലഹരി വിരുദ്ധ ക്യാമ്പയിൻ, പുസ്തക തണൽ ഒരുക്കൽ, മെഡിക്കൽ ക്യാമ്പുകൾ, എൻ എസ് എസ് പ്രവർത്തകരെ ആദരിക്കൽ തുടങ്ങിയ വിപുലമായ പരിപാടികളാണ് വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടത്. കാലിക്കറ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാർ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണവും, വാർഡ് പെയിന്റിങ്ങും നടത്തി. എൻ എസ് എസ് സൗത്ത് ജില്ലാ കൺവീനർ എം.കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് എംപി ജംഷിദ് അദ്ധ്യക്ഷത വഹിച്ചു. ഡൂട്ടിമെഡിക്കൽ ഓഫീസർ ഡോ: റിഷാന സന്ദേശം നൽകി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഫാത്തിമ ഷഫ്ന പി.എസ്, ടി പി ഷബ്ന, ജവാദ്, ഹംദ ഹാനിയ കെ.പി, ശ്രേയ സിംഗ്, ഹെൽത്ത് ഇൻസ്പെകർ സുബൈർ എ.കെ, നഴ്സിംഗ് സുപ്രണ്ട് ഷാന്റി, HIC SN0 ബിന്നി, ഫിലോമിന, നജ ഫാത്തിമ ആശംസകളർപ്പിച്ചു.
എൻ എസ് എസ് വളണ്ടിയർ ലീഡർ കദീജ നിദ കെ സ്വാഗതവും ആമിന അമ്ന നന്ദിയും പറഞ്ഞു