കോഴിക്കോട്:മലബാറിലെ സംഗീതപ്രേമികളുടെ പ്രമുഖ കൂട്ടായ്മയായ കേരള ഗസൽ ഫൗണ്ടേഷന്റെ (കെജിഎഫ്) മാസാന്ത മെഹ്ഫിൽ പരിപാടിയിൽ പ്രമുഖ ഗായിക ഡോ. സിനിത മേഹ്ഷാബ് ഫിൽമി ഗസൽ ഗാനങ്ങൾ ആലപിച്ചു.

മുസ്തഫ മാത്തോട്ടം സലിം എന്നിവർ പിന്നണി വായിച്ചു. ഷാഫി പെരുമണ്ണ അതിഥിയെ പരിചയപ്പെടുത്തി. നൗഷാദ് കുഴിമ്പാടത്ത് മൊമെന്റോ സമ്മാനിച്ചു. കെജിഎഫ് പ്രസിഡന്റ് ലിങ്കൺ സ്വാഗതവും മുഷ്താഖ് അലി നന്ദിയും പറഞ്ഞു.













