കടലുണ്ടി:കലയും സാഹിത്യവും ഉയർത്തിപ്പിടിക്കേണ്ടത്ആർദ്രതയുടേയുംനൈതികതയുടെയും രാഷ്ട്രീയമാണന്ന് എഴുത്തുകാരൻ
ഡോ.ശരത് മണ്ണൂർ.ഓർമ്മകളിൽ അജിത് ഇറക്കത്തിൽ എന്ന കൂട്ടായ്മയിൽ ‘കലയും രാഷ്ട്രീയവും എന്ന വിഷയത്തിൽ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മൂല്യങ്ങൾ കൈവിടുമ്പോൾ കലാസാംസ്കാരിക രംഗത്ത് അപചയങ്ങൾ കടന്നു വരുന്നു. എഐയും ചാറ്റ് ജിപിടിയും കലാസാംസ്കാരിക രംഗത്തും പിടിമുറക്കുമ്പോൾഎഴുത്തിന്റെ
ജൈവികതനഷ്ടമാകുന്നു.അനാശാസ്യമായഒട്ടേറെ പ്രവണതകൾക്ക് ഇന്ന് മിക്ക എഴുത്തുകാരും അറിഞ്ഞോ അറിയാതെയോ വിധേയരാകുന്നുണ്ട്.
സത്യസന്ധതയ്ക്കാണ് വായനക്കാരുടെ മനസ്സിൽ സ്ഥാനമെന്നത്
വിസ്മരിക്കരുത്.
സാംസ്കാരികപ്രവർത്തകൻ അനിൽമാരാത്ത്,അനുസ്മരണ പ്രഭാഷണം നടത്തി.കടലുണ്ടിയിലെ കലാ സാംസ്കാരികരാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്ന അജിത്ത് ഇറക്കത്തിലിന്റെ അഞ്ചാം ചരമവാർഷികത്തിലായിരുന്നു ഒത്തുകൂടൽ.

അനുസ്മരണ സമിതി ചെയർമാൻ കൃഷ്ണദാസ് വല്ലാപ്പുന്നി അദ്ധ്യക്ഷത വഹിച്ചു.പനക്കൽ പ്രേമരാജൻ, സി.എം.സതീദേവി,
ഡോ.എം.വി.മുഹമ്മദ് ഷിയാസ്,
ഓണത്തറ വിശ്വനാഥൻ
എൻ.കെ.ബിച്ചി കോയ, ഉദയൻ കാർക്കോളി,ഇ.ബിന്ദുകല,എം.എം.മഠത്തിൽ,പ്രവീൺ ശങ്കരത്ത്,റജീന പുറക്കാട്ട്,സി.വി.ബാവ,നാസർഷാ,
ഗ്രിജിത്ത് ഇറക്കത്തിൽ,ശിവൻ പഴഞ്ചണ്ണൂർ,റീന അജിത്ത്,
സതീഷ്.കെ.പാമ്പലത്ത്,
കെ.പി.സുരേഷ് എന്നിവർ സംസാരിച്ചു.
കൺവീനർ ഷാനവാസ് മാരാത്ത് സ്വാഗതവും ട്രഷറർ മുസ്തഫ കേളപ്പാട്ടിൽ നന്ദിയും പറഞ്ഞു.













