Local News

പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ മർദ്ദനം


വടകര:പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ മർദ്ദനം. മുഖത്തും കഴുത്തിലും ഉൾപ്പടെ പരിക്കേറ്റ പതിനാറുകാരൻ വടകര ഗവ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കാർത്തികപ്പള്ളി സ്വദേശിയായ മടപ്പള്ളി ഗവ: ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്.
കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളിൽ നടന്ന ചെസ്സ് മത്സരത്തിനിടെ ചില വിദ്യർതികൾ എത്തി കരുക്കൾ നീക്കുകയും കളി തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് വിദ്യാർത്ഥികൾ തമ്മിൽ ചെറിയ വാക്കേറ്റം ഉണ്ടായിരുന്നു. തുടർന്ന് തിങ്കളാഴ്ച രാവിലെ സ്കൂളിൽ എത്തിയ വിദ്യാർത്ഥിയെ മറ്റൊരു ബാച്ചിലെ വിദ്യാർത്ഥികൾ മര്ദിക്കുകയായിരുന്നു എന്നാണ് മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ പരാതി. മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ മൂക്കിനും, കഴുത്തിനും സാരമായി പരിക്കേറ്റിട്ടുണ്ട്.


Reporter
the authorReporter

Leave a Reply