കോഴിക്കോട്: ഈസ്റ്റ് നടക്കാവ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫിറ്റ് & ഫൺ മ്യൂസിക് ആൻഡ് ഫിറ്റ്നസ് ക്ലബ് ഓണാഘോഷം വ്യത്യസ്തങ്ങളായ കലാപരിപാടികളോടെ സംഘടിപ്പിച്ചു.
ഫാഫ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി ഡയറക്ടർമാരായ രാജശ്രീ യും ഗിരീഷും നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.കോഴിക്കോട്ടെ പ്രശസ്ത ഗായകർ അണി നിരന്ന ഗാനമേളയോടൊപ്പം നൃത്ത നൃത്യങ്ങളും ഫാഷൻ ഷോയും അരങ്ങേറി.