General

യുഎസിൽ 65 യാത്രക്കാരുമായി പോയ വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു, തകർന്ന് നദിയിൽ വീണു


വാഷിങ്ടണ്‍: അമേരിക്കയിൽ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകർന്ന് നദിയിൽ വീണു. വാഷിങ്ടണ്‍ ഡിസിയിലാണ് അപകടം. 60 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്.

റൊണാൾഡ് റീഗൻ വാഷിംഗ്ടൺ നാഷണൽ എയർപോർട്ടിന് സമീപമാണ് യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചത്. ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്ററിൽ മൂന്ന് യുഎസ് സൈനികരാണ് ഉണ്ടായിരുന്നത്. സേനയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടതെന്ന് യുഎസ് ആർമി സ്ഥിരീകരിച്ചു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

പൊട്ടോമാക് നദിയിലേക്കാണ് യാത്രാ വിമാനം പതിച്ചതെന്ന് കൊളംബിയ മെട്രോപൊളിറ്റൻ പൊലീസ് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു. കൻസാസിലെ വിചിതയിൽ നിന്ന് പുറപ്പെട്ട പിഎസ്എ 5342 വിമാനമാണ് നദിയിൽ തകർന്നുവീണത്. നദിയിലെ തെരച്ചിൽ തുടരുകയാണ്. രാത്രിയിലാണ് അപകടമുണ്ടായത് എന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. മണിക്കൂറുകൾ പിന്നിട്ടിട്ടും ആരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.


Reporter
the authorReporter

Leave a Reply