General

എം.ടി വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ; ശോഭനയ്ക്ക് പത്മഭൂഷൺ

Nano News

ദില്ലി : 2025ലെ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. അന്തരിച്ച സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്ക് മരണാന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ചു. ഒപ്പം ഇന്ത്യൻ ഹോക്കി താരം ഒളിമ്പ്യൻ പി.ആര്‍ ശ്രീജേഷ്, നടി ശോഭന, നടൻ അജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പത്മഭൂഷണും സമ്മാനിക്കും

തെലുങ്ക് നടൻ ബാലകൃഷ്ണനും പത്മഭൂഷണ്‍ സമ്മാനിക്കും.സുപ്രീം കോടതി അഭിഭാഷകൻ സി. എസ്. വൈദ്യനാഥൻ, ഗായകൻ അര്‍ജിത്ത് സിങ് , മൃദംഗ വിദ്വാൻ ഗുരുവായൂര്‍ ദൊരൈ എന്നിവരും പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായി.ഗായകൻ പങ്കജ് ഉദ്ദാസിന് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നൽകും. അന്തരിച്ച ബി.ജെ.പി നേതാവ് സുശീൽ കുമാര്‍ മോദിക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നൽകും. ആകെ ഏഴു പേര്‍ക്കാണ് പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചത്. 19 പേര്‍ പത്മഭൂഷണും 113 പേര്‍ പത്മശ്രീ പുരസ്കാരത്തിനും അര്‍ഹരായി.

തമിഴ്‌നാട്ടിൽ നിന്നുള്ള വാദ്യ സംഗീതഞ്ജൻ വേലു ആശാൻ, പാരാ അത്‌ലറ്റ് ഹർവീന്ദ്രർ സിങ്ങ്, നടോടി ഗായിക ബാട്ടൂൽ ബീഗം, സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സർദേശായി എന്നിവർ ഉൾപ്പെടെ 31 പേരാണ് പത്മശ്രീ പുരസ്‌കാരത്തിന് അർഹരായത് പത്മ പുരസ്‌കാര ജേതാക്കളുടെ മുഴുവൻ പട്ടികയും ഇന്നുതന്നെ ഇന്നുതന്നെ പുറത്തുവിടുമെന്നാണ് സൂചന.

ഗോവയുടെ സ്വാതന്ത്യ സമരത്തിൽ പ്രധാന പങ്ക് വഹിച്ച വനിതയാണ് ലിബിയ ലോബോ സർദേശായി പോർച്ചുഗീസ് ഭരണത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. സെർവിക്കൽ കാൻസറുമായി ബന്ധപ്പെട്ട പഠനത്തിന് ദൽഹിയിൽ നിന്നുള്ള ഗൈനക്കോളജിസ്‌റ്റായ ഡോ. നീർജ ഭട്ലയും പത്മശ്രീ പുരസ്‌കാരത്തിന് അർഹയായി

2025ലെ പത്മശ്രീ പുരസ്കാരത്തിന് അർഹരായവർ.

എൽ. ഹാങ്ങിങ് (നാഗാലാൻഡ്)

ഹരിമാൻ ശർമ്മ (ഹിമാചൽ പ്രദേശ്)

ജുംഡെ യോംഗം ഗാംലിൻ (അരുണാചൽ പ്രദേശ്)

ജോയാചരൺ ബത്താരി (അസം)

നരേൻ ഗുരുങ് (സിക്കിം)

വിലാസ് ദാംഗ്ര (മഹാരാഷ്ട്ര)

ഹർവീന്ദർ സിങ് (ഹരിയാന)

ഭേരു സിങ് ചൗഹാൻ (മധ്യപ്രദേശ്)

വെങ്കപ്പ അംബാജി സുഗതേകർ (കർണാടക)

പി.ദച്ചനാമൂർത്തി (പുതുച്ചേരി)

ലിബിയ ലോബോ സർദേശായി (ഗോവ)

ഗോകുൽ ചന്ദ്ര ദാസ് (ബംഗാൾ)

ഹഗ് ഗാന്റ്സർ (ഉത്തരാഖണ്ഡ്)

കോളിൻ ഗാന്റ്സർ (ഉത്തരാഖണ്ഡ്)

ഡോ.നീർജ ഭട്ല (ഡൽഹി)

സാലി ഹോൾക്കർ (മധ്യപ്രദേശ്)


Reporter
the authorReporter

Leave a Reply