General

നിയന്ത്രണം തെറ്റിയ കാർ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

Nano News

ഹരിപ്പാട്: നിയന്ത്രണം തെറ്റിയ കാർ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. താമല്ലാക്കൽ അനീഷ് മൻസിൽ ( പേരേകിഴക്കതിൽ ) അബ്ദുൽ ഖാദർ കുഞ്ഞ് (69) ആണ് മരിച്ചത്. ദേശീയപാതയിൽ രാമപുരം മാളിയേക്കൽ ജംഗ്ഷൻ സമീപം ഇന്ന് രാവിലെ 7.15 ന് ആയിരുന്നു അപകടം.

കായംകുളത്തുള്ള ബന്ധുവിന്റെ മരണവീട്ടിലേക്ക് പോവുകയായിരുന്ന അബ്ദുൽ ഖാദറിന്റെ സ്കൂട്ടറിന് പിന്നിൽ നിലമ്പൂരിൽ നിന്നും കായംകുളത്തേക്ക് വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഭാര്യ: ലൈല. മക്കൾ: അനീഷ്( ഹാരിസ് ), ഹസീന. മരുമക്കൾ: സുബിന, മനാഫ്


Reporter
the authorReporter

Leave a Reply