Wednesday, January 22, 2025
Politics

എന്‍.എം വിജയന്റെ ആത്മഹത്യ; എന്‍.ഡി അപ്പച്ചന്റെയും കെ.കെ ഗോപിനാഥന്റെയും അറസ്റ്റ് രേഖപ്പെടുത്തി


കോഴിക്കോട്: വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ മരണത്തില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍, മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.കെ ഗോപിനാഥന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുള്ളതിനാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിട്ടയക്കും.

മരണത്തിന് മുമ്പ് വിജയന്‍ എഴുതിയ കത്തുകളില്‍, സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പരാമര്‍ശമുള്ള സാഹചര്യത്തിലാണ് ആത്മഹത്യാ പ്രേരണയ്ക്ക് പൊലിസ് ഇവര്‍ക്കെതിരേ കേസെടുത്തത്. ഇതിനു പിന്നാലെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ബാലകൃഷ്ണനും അപ്പച്ചനും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയത്.


Reporter
the authorReporter

Leave a Reply