ലോകത്തുള്ള എല്ലാ സമൂഹങ്ങളും കുടുംബബന്ധങ്ങളും അവയുടെ പവിത്രത കാത്തുസൂക്ഷിക്കുന്നവരാണ്. എന്നാല്‍ അടുത്തകാലത്ത് അസാധാരണമായ ഒരു സംഭവമുണ്ടായി. ഈ വാര്‍ത്ത വരുന്നത് ചൈനയില്‍ നിന്നാണ്. മകന്റെ കാമുകിയെ അച്ഛന്‍ വിവാഹം കഴിച്ചതായിരുന്നു വാര്‍ത്ത. ആരോപണ വിധേയനോ..! സാധാരണക്കാരനായ വ്യക്തിയുമല്ല. ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാനായിരുന്ന ലിയു ലിയാങ്‌ഗെ ആണ്.
ലിയു ലിയാങ് ഗെ ഒരു വിവാദ നായകനാണ്. പദവി ദുരുപയോഗം ചെയ്തതിനും 141 കോടി രൂപ കൈക്കൂലി വാങ്ങിയതിനും ഇയാള്‍ക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു. അനധികൃത വായ്പ വിതരണത്തിനായി 3887 കോടി രൂപ വിതരണം ചെയ്തതിന് വധശിക്ഷയും കോടതി വിധിച്ചിരുന്നു. എന്നാല്‍ ഈ ശിക്ഷ രണ്ടുവര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതിനിടയിലാണ് മകന്റെ കാമുകിയെ അദ്ദേഹം വിവാഹം ചെയ്ത വാര്‍ത്ത പുറത്തുവരുന്നത്.
മകന്‍ അച്ഛനെ പരിചയപ്പെടുത്താനായി താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന കാമുകിയെയും കൊണ്ട് വീട്ടില്‍ വന്നിരുന്നു. ഇവളെ കണ്ടതോടെ അയാള്‍ക്ക് അവളോട് പ്രണയം തോന്നുകയും ചെയ്തു. ഇതോടെ മകനോട് അവള്‍ പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടിയാണെന്നും നമ്മുടെ സ്റ്റാറ്റസിന് ചേര്‍ന്ന കുട്ടിയല്ലെന്നും പണം മാത്രമാണ് ഇവളുടെ ലക്ഷ്യമെന്നും അച്ഛന്‍ പറഞ്ഞു.
മാത്രമല്ല വിവാഹത്തില്‍ നിന്നു പിന്‍വാങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ അച്ഛന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മകന്‍ അവളെ ഉപേക്ഷിച്ചത്. അദ്ദേഹം തന്റെ സുഹൃത്തിന്റെ മകളെ മകനു വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് അച്ഛന്‍ മകന്റെ കാമുകിയെ കണ്ടെത്തുകയും അവള്‍ക്ക് സമ്മാനങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തു.
അവസാനം വിവാഹാഭ്യര്‍ഥന നടത്തുകയും ആ പെണ്‍കുട്ടി സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ യുവതിയെ വിവാഹം കഴിക്കുകയായിരുന്നു. തന്റെ രണ്ടാനമ്മ തന്റെ മുന്‍കാമുകയാണെന്ന് മകന്‍ തിരിച്ചറിയുകയും അതവന്റെ മാനസിക നില തകര്‍ക്കുകയും ചെയ്തു. എന്നാല്‍ തന്റെ അച്ഛന് ആ വിവാഹ ബന്ധം കൂടുതല്‍കാലം മുന്നോട്ടു കൊണ്ടുപോവാന്‍ കഴിഞ്ഞില്ലെന്നും അയാളെ അഴിമതി കേസില്‍ ചൈന വധശിക്ഷയ്ക്കു വിധേയനാക്കുകയുമായിരുന്നു.