കോഴിക്കോട് : കോർപ്പറേഷൻ തോപ്പയിൽ വാർഡിലെ കാമ്പുറം വെള്ളരി തോടിലെ രൂക്ഷമായ ദുർഗന്ധത്തിൽ നിന്നും പകർച്ചവ്യാധി ഭീഷണിയിൽ നിന്നും ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ പാതി വഴിയിൽ നിർത്തിയ വെള്ളരി തോടിൻ്റെ പ്രവൃത്തി പുനരാരംഭിക്കുക, കോന്നാട് ബീച്ചിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുക, എന്നി ആവിശ്യങ്ങൾ ഉന്നയിച്ച് ബിജെ.പി. വെസ്റ്റ്ഹിൽ ഏരിയ ജനറൽ സെക്രട്ടറി മാലിനി സന്തോഷ് നയിച്ച നിരാഹാര സമരം ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു ഉദ്ഘാടനം ചെയ്തു.
കാമ്പുറം വെള്ളരി തോടിൻ്റെ രൂക്ഷമായ ദുർഗന്ധം കാരണം ജനങ്ങൾക്ക് ഡെങ്കിപ്പനി അടക്കമുള്ള മാരക രോഗങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്, വീടുകളിൽ ബന്ധുക്കൾ വന്നാൽ രൂക്ഷമായ ദുർഗന്ധം കാരണം വെള്ളം പോലും കുടിക്കാത്ത അതി മാരകമായ സ്ഥിതിയാണ് നിലവിലുള്ളത്.
വെള്ളരി തോടിൻ്റെ പ്രവൃത്തി ഉടൻ ആരംഭിച്ചിട്ടില്ലെങ്കിൽ ജനുവരി 26ന് മലിനമായ തോട്ടിൽ ജല സത്യാഗ്രഹ സമരത്തിന് ബി.ജെ.പി നേതൃത്വം നൽകുമെന്ന് കെ. ഷൈബു പറഞ്ഞു.
ബി.ജെ.പി. നടക്കാവ് മണ്ഡലം ജനറൽ സെക്രട്ടറി എൻ. പി. പ്രകാശൻ സമാന സഭ ഉദ്ഘാടനം ചെയ്തു. നിരാഹാര സമര നായിക മാലിനി സന്തോഷിന് എൻ.പി പ്രകാശൻ ഇളനീർ നൽകി സമരം സമാപിച്ചു.വെസ്റ്റ്ഹിൽ ഏരിയ വൈസ് പ്രസിഡണ്ട് ടി.പി. സജീവ് പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡണ്ട് ഷെയ്ഖ് സാഹിദ് , എസ് എൻ ഡി പി. കേഴിക്കോട് യൂണിയൻ സെക്രട്ടറി സി. സുധീഷ്, ഏരിയ പ്രസിഡണ്ടുമാരായ ടി.പി. സുനിൽ രാജ്, പി.ശിവദാസൻ, മഹിള മോർച്ച മണ്ഡലം സെക്രട്ടറി രാജശ്രീ സന്തോഷ്, അരുൺ രാമദാസ് നായക്ക്, ടി.കെ. അനിൽകുമാർ, സെമീമ, നെബീസസുബൈർ, അംബുജം , ആമിന, നൗസി ഫൈജാസ്, ബിൻസി ശ്രീജേഷ്, അമ്പിളി ഷൈജു, സുലജ ഷാജി, ജയശ്രീ രത്നാകരൻ,കെ. കൃഷ്ണൻ, കെ.പ്രേമൻ, പി. ദിനേശൻ, ആർ റാണി, ടി. സുധാകരൻ, ടി. വിനോദ്, സൗമ്യ സുഭീഷ്, ടി. ശ്രീകുമാർ, ടി.സതീശൻ, രതീഷ്, ഗോപു, ടി. മനോഹരൻ എന്നിവർ പ്രസംഗിച്ചു.