GeneralPolitics

ബിജെപി സ്നേഹ സന്ദേശയാത്രക്ക് തുടക്കം: എം.ടി.രമേശിന്‍റെ നേതൃത്വത്തില്‍ ബിജെപി സംഘം ചക്കാലക്കല്‍ പിതാവിനെ സന്ദര്‍ശിച്ച് ആശംസകള്‍ കൈമാറി


കോഴിക്കോട്: ബിജെപി സംസ്ഥാനതലത്തില്‍ ക്രീസ്തീയ സമൂഹത്തിനായ് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നുകൊണ്ട് നടത്തുന്ന സ്നേഹ സന്ദേശയാത്ര കോഴിക്കോട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്തു. ബിജെപി കോഴിക്കോട് ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവനൊപ്പം ദേവമാതാ കതീഡ്രല്‍ ചര്‍ച്ചില്‍ കോഴിക്കോട് രൂപതാ ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍ പിതാവിനെ സന്ദര്‍ശിച്ച് പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് ആശംസാകാര്‍ഡും,ക്രിസ്തുമസ് കേക്കും പിതാവിന് കൈമാറിക്കൊണ്ടാണ് സ്നേഹ സന്ദേശയാത്ര ആരംഭിച്ചത്.പിതാവ് മറ്റു പുരോഹിതര്‍ക്കൊപ്പം നേതാക്കളെ സ്വീകരിച്ചിരുത്തി കേക്ക് മുറിച്ച് എല്ലാവര്‍ക്കും ആശംസകള്‍ അര്‍പ്പിക്കുകയും പ്രധാനമന്ത്രി മുന്‍കൈ എടുത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.


ഇത് മൂന്നാം വര്‍ഷമാണ് പ്രധാനമന്ത്രിയുടെ ആശംസാകാര്‍ഡുമായി ബിജെപി സ്നേഹസന്ദേശയാത്ര എന്ന പേരില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങളും, ഭവനങ്ങളും സന്ദര്‍ശിക്കുന്നത്. വിവിധമതസാമുദിയികവിഭാഗങ്ങളുടെ വിശേഷപ്പെട്ട ദിവസങ്ങളില്‍ പരസ്പരം സ്നേഹാശംസകള്‍ പങ്കുവെച്ച് മതസൗഹാര്‍ദ്ദവും,സാമുദായിക ഐക്യവും ഉപ്പിക്കുക എന്ന ഉദ്ദേശമാണ് സന്ദര്‍ശനങ്ങള്‍ക്കുളളത്.മന്നത്ത് പത്മനാഭന്‍റേയും,ശ്രീനാരായണഗുരുവിന്‍റെയും ജന്മദിനങ്ങള്‍ പാര്‍ട്ടിതലത്തില്‍ ആഘോഷമാക്കാനും കേരളത്തില്‍ തീരുമാനമെടുത്തിരുന്നു.

ബിജെപി കോഴിക്കോട് ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍,ജില്ലാ വൈസ്പ്രസിഡന്‍റ് അഡ്വ.കെ.വി.സുധീര്‍, ജില്ലാസെക്രട്ടറി പ്രശോഭ് കോട്ടുളി, സംസ്ഥാന സമിതിയംഗം സരിത പറയേരി,
നേതാക്കളായ സിപി വിജയകൃഷ്ണന്‍, പി.രജിത്ത് കുമാര്‍,പി.രതീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.


Reporter
the authorReporter

Leave a Reply