Sunday, December 22, 2024
Local News

കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ


വ​ട​ക​ര: ക​ഞ്ചാ​വു​മാ​യി ര​ണ്ടി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ര​ണ്ടു​പേ​രെ വ​ട​ക​ര എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​റ​ണാ​കു​ളം വാ​ഴ​ക്കാ​ല തൃ​ ക്കാ​ക്ക​ര സ്വ​ദേ​ശി ക​ണ്ണാം​മു​റി വീ​ട്ടി​ൽ ദി​നേ​ശ​ൻ (62), ഇ​രി​ങ്ങ​ൽ അ​യ​നി​ക്കാ​ട് ആ​വി​താ​രേ​മ്മ​ൽ സ​ൻ​ടു (31) എ​ന്നി​വ​രെ​യാ​ണ് എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ദി​നേ​ശ​നി​ൽ​നി​ന്ന് 200 ഗ്രാം ​ക​ഞ്ചാ​വും സ​ൻ​ടു​വി​ൽ​നി​ന്ന് 20 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. ദേ​ശീ​യ​പാ​ത​യി​ൽ കോ​ട്ട​ക്ക​ട​വ് ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​ത്തു​നി​ന്ന് ദി​നേ​ശ​നും പാ​ലോ​ളി​പ്പാ​ലം ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​ത്തു​നി​ന്ന് സ​ൻ​ടു​വും പി​ടി​യി​ലാ​യി.

അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ (ഗ്രേ​ഡ്) പ്ര​മോ​ദ് പു​ളി​ക്കൂ​ൽ, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ (ഗ്രേ​ഡ്) എ​ൻ.​എം. ഉ​നൈ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.


Reporter
the authorReporter

Leave a Reply