Local NewsPolitics

വൈദ്യുതി ചാർജ് വർദ്ധനവ് ജനങ്ങളോടുള്ള വെല്ലുവിളി: ബി.ജെ.പി.


കോഴിക്കോട് : യൂണിറ്റിന് 16 പൈസ കുടിയതടക്കം അഞ്ചാമത്തെ തവണവയും വൈദ്യുതി ചാർജ് കൂട്ടിയ ജനദ്രോഹ നടപടിക്കെതിരെ ബി.ജെ.പി. നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കാവ് കേളപ്പജി പാർക്ക് പരിസരത്ത് നിന്ന് വെള്ളയിൽ വൈദ്യുതി ഭവനിലേക്ക് നൈറ്റ് മാർച്ച് നടത്തി.

ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി ഉദ്ഘാടനം ചെയ്തു.സമസ്ത മേഖലയിലും വില കയറ്റം മൂലം പാവപ്പെട്ട ജനങൾക്ക് ജീവിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രശോഭ് കോട്ടുളി പറഞ്ഞു.ജനങ്ങൾ കടക്ക് പുറത്ത് എന്ന് പറയുന്നതിന് മുൻപ് ലേശം ഉള്ളുപ്പുണെങ്കിൽ പിണറായി രാജി വെച്ച് പുറത്ത് പോവണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം പി. രമണി ഭായ് , ജില്ലാ സെക്രട്ടറിയും കൗൺസിലറുമായ അനുരാധ തായ്യാട്ട്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ എൻ.പി. പ്രകാശൻ, പ്രവീൺ തളിയിൽ, സെക്രട്ടറിമാരായ മധു കാട്ടുവയൽ, പി.കെ. മാലിനി, ഏരിയ പ്രസിഡണ്ടുമാരായ, വർഷ അർജുൻ, പി.ശിവദാസൻ, ടി.പി. സുനിൽ രാജ്, മധുകാമ്പുറം, ജനറൽ സെക്രട്ടറിമാരായ കെ. ബസന്ത് , മാലിനി സന്തോഷ്, ടി.കെ. അനിൽകുമാർ, സോഷ്യൽ മീഡിയ കൺവീനർ ടി അർജുൻ, സഹ കൺവീനർ അരുൺ രാമദാസ് നായ്ക്ക്, കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് ടി. പ്രജോഷ് , ജനറൽ സെക്രട്ടറി എ.പി.പുരുഷോത്തമൻ,ഒ.ബി.സി. മോർച്ച മണ്ഡലം പ്രസിഡണ്ട് കെ. സുഭാഷ്, എം. സ്വരാജ്, ടി.പി. സജീവ് പ്രസാദ് ,എ. വേദസ്, സോയ അനീഷ് , ആർ. അനിൽകുമാർ ,ടി.പി. പ്രേമൻ, ടി. ഇ ഗോപു,,സനൽ, പി. ദിനേശൻ , ടി. സുധാകരൻ ,എന്നിവർ പ്രസംഗിച്ചു


Reporter
the authorReporter

Leave a Reply