ഇരിട്ടി: കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണ് നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അങ്ങാടിക്കടവിലെ കുറിച്ചിക്കുന്നേല്‍ ബെന്നി ജോസഫിന്റെ മകന്‍ ഇമ്മാനുവേല്‍ (24) ആണ് മരിച്ചത്. അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ കോളജിന് സമീപം ഇന്ന് രാവിലെയാണ് അപകടം.
മരക്കൊമ്പ് വീണപ്പോള്‍ വെട്ടിച്ചതാകാം കാര്‍ നിയന്ത്രണം വിട്ടതാകാം കാരണമെന്നാണ് നിഗമനം.