തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായും കയ്യില്‍ കരുതണമെന്ന് ദേവസ്വം ബോര്‍ഡ്. 70,000 പേര്‍ക്ക് വെര്‍ച്വല്‍ ബുക്കിങ് മുഖേനയും 10,000 പേര്‍ക്ക് സ്‌പോട്ടിന് പകരമായി കൊണ്ടുവന്ന തത്സമയ ബുക്കിങ്ങിലൂടെയും ദര്‍ശനം അനുവദിക്കും. പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായിരിക്കും ബുക്കിംഗ് കൗണ്ടറുകള്‍ ഉണ്ടാകും. ഇത്തവണ സീസണ്‍ തുടങ്ങുന്നത് മുതല്‍ 18 മണിക്കൂര്‍ ദര്‍ശനം അനുവദിച്ചിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു.
അതേസമയം, ശബരിമല തീര്‍ത്ഥാടകര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനൊപ്പം കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റും ലഭ്യമായി തുടങ്ങും. ദര്‍ശനം ബുക്ക് ചെയ്യുമ്പോള്‍ തന്നെ കെഎസ്ആര്‍ടിസി ടിക്കറ്റെടുക്കാനുള്ള ലിങ്കും ലഭ്യമാക്കാനാണ് ഗതാഗതവകുപ്പിന്റെ തീരുമാനം.40 പേരില്‍ കുറയാത്ത സംഘത്തിന് 10 ദിവസംമുമ്പ് കെഎസ്ആര്‍ടസിയില്‍ സീറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. യാത്ര പുറപ്പെടുന്ന സ്ഥലം സ്‌റ്റേഷനില്‍നിന്ന് 10 കിലോമീറ്ററിനുള്ളിലാണെങ്കില്‍ അവിടെയത്തി തീര്‍ഥാടകരെ കയറ്റും. മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന്റെ ആദ്യഘട്ടം 383 ബസും രണ്ടാംഘട്ടം 550 ബസും ക്രമീകരിച്ചിട്ടുണ്ട്. തിരക്കനുസരിച്ച് ബസുകളുടെ എണ്ണം കൂട്ടുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി.