Saturday, November 23, 2024
Local News

ബസുകളുടെ അമിത വേഗം; ജീവനക്കാർക്ക് ജനകീയ ബോധവത്കരണം


അ​ത്തോ​ളി: കു​റ്റ്യാ​ടി -കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ സ്വ​കാ​ര്യ, ലി​മി​റ്റ​ഡ് ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗ​ത​ക്കെ​തി​രെ കൂ​മു​ള്ളി​യി​ൽ ജ​ന​രോ​ഷം. ക​ഴി​ഞ്ഞ​ദി​വ​സം ബ​സി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ നാ​ട്ടു​കാ​ർ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി എ​ത്തി.

ബ​സി​ൽ​നി​ന്നും ഇ​റ​ങ്ങി​വ​ന്ന് ഡ്രൈ​വ​ർ​മാ​രും മ​റ്റ് ജീ​വ​ന​ക്കാ​രും ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി സ​ഹ​ക​രി​ച്ചു. ലി​മി​റ്റ​ഡ് ബ​സു​ക​ൾ​ക്ക് അ​മി​ത​വേ​ഗ​ത വേ​ണ്ടെ​ന്നും ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​നി​ടെ നാ​ട്ടു​കാ​ർ ന​ട​ത്തു​ന്ന ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നും പ്ര​തി​ഷേ​ധ​വും റൂ​റ​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്റ് വി​ഭാ​ഗ​ത്തെ അ​റി​യി​ച്ചെ​ങ്കി​ലും ജീ​വ​ന​ക്കാ​ർ കു​റ​വാ​യ​തി​നാ​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​തെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. അ​ത്തോ​ളി പൊ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.


Reporter
the authorReporter

Leave a Reply