Saturday, November 23, 2024
Politics

വഖഫ് വിഷയത്തിൽ വയനാട്ടിലെ ക്രൈസ്തവ സമൂഹം ആശങ്കയിൽ ; പ്രിയങ്ക വാദ്ര നിലപാട് വ്യക്തമാക്കണം : നവ്യ ഹരിദാസ്


ബത്തേരി : വഖഫ് വിഷയത്തിൽ വയനാട്ടിലെ ക്രൈസ്തവ സമൂഹം ആശങ്കയിലാണെന്നും, വഖഫ് നിയമ ഭേദഗതിയിൽ പ്രിയങ്ക വാദ്ര നിലപാട് വ്യക്തമാക്കണമെന്നും എൻഡിഎ വയനാട് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി നവ്യ ഹരിദാസ്. വഖഫ് നിയമത്തിന്റെ പേരിൽ മുനമ്പത്ത് ക്രൈസ്തവ സമൂഹം കുടിയൊഴിപ്പിക്കൽ ഭീഷണിയിലാണ്. ഈ ആശങ്ക വയനാട്ടിലെ ക്രൈസ്തവ സമൂഹത്തിനെയും ബാധിച്ചിട്ടുണ്ടെന്ന് നവ്യ ഹരിദാസ് അഭിപ്രായപ്പെട്ടു. പര്യടനത്തിനിടയിൽ സന്ദർശിക്കുന്ന ക്രൈസ്തവ പുരോഹിതർ വഖഫ് നിയമ ഭേദഗതിയിൽ സംസ്ഥാന സർക്കാരും, പ്രതിപക്ഷവും സ്വീകരിക്കുന്ന നിരുത്തരവാദ സമീപനത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. നിയമ ഭേദഗതി വിഷയത്തിൽ സംസ്ഥാന സർക്കാരിൻറെയും, പ്രതിപക്ഷത്തിന്റെയും നിലപാടിൽ ക്രൈസ്തവ സമുദായത്തിനിടയിൽ വലിയ എതിർപ്പ് ഉയരുന്നുണ്ട്. നവ്യ ഹരിദാസ് വ്യക്തമാക്കി.

വഖഫ് നിയമഭേദഗതി വിഷയത്തിൽ പ്രിയങ്ക വധേര അവരുടെ നിലപാട് വ്യക്തമാക്കണം. മുനമ്പത്ത് ക്രിസ്ത്യൻ സമൂഹം കുടിയിറക്ക് ഭീഷണിയിലാണ് . ഈ വിഷയത്തിൽ സംസ്ഥാനത്തെ കോൺഗ്രസ് സ്വീകരിക്കുന്ന അതേ നിലപാട് തന്നെയാണോ പ്രിയങ്കാ വാദ്രയ്ക്കും എന്നത് വ്യക്തമാക്കണമെന്നും
നവ്യ ഹരിദാസ് അഭിപ്രായപ്പെട്ടു. പൊതു സിവിൽ കോഡിലും പ്രിയങ്ക വാദ്ര അഭിപ്രായം പറയാൻ മഠിക്കുകയാണ്. അധികം കാലതാമസം ഇല്ലാതെ ഈ രാജ്യത്ത് പൊതു സിവിൽ കോഡ് കൊണ്ടുവരും . എല്ലാ ജനങ്ങളെയും തുല്യമായാണ് കേന്ദ്രസർക്കാർ കാണുന്നത്. എന്തുകൊണ്ടാണ് പൊതു സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസും, പ്രിയങ്കാ വാദ്രയും മൗനം പാലിക്കുന്നത്? നവ്യ ഹരിദാസ് ചോദിച്ചു

രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തിലും നിലപാട് പറയാതെ, വ്യാജ പ്രചാരണങ്ങൾ നടത്തി, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കോൺഗ്രസിനെയും, വാദ്ര കുടുംബത്തെയും ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ തിരസ്കരിക്കും. ‘നവ്യാ ഹരിദാസ് പറഞ്ഞു.

വയനാട്ടിലെ വികസന വിഷയങ്ങളും, വയനാടിനെയും, രാജ്യത്തെയും ബാധിക്കുന്ന രാഷ്ട്രീയ വിഷയങ്ങളിലും അഭിപ്രായം പറയാൻ പ്രിയങ്കാ വദ്രയ്ക്ക് ധൈര്യമുണ്ടോയെന്നും നവ്യ ഹരിദാസ് ചോദിച്ചു.

മാനന്തവാടി മണ്ഡലത്തിലെ പഴുപ്പത്തൂർ , ദൊട്ടപ്പൻ കുളം, തേലമ്പറ്റ, വള്ളുവാടി, പഴേരി, പാമ്പ്ര മൂല, ചെതലയം, കല്ലൂർ കോളനി, വെന്തിലത്ത്, വേങ്ങൂർ, ചോമാടി തുടങ്ങിയ ഗോത്ര ഊരുകളിൽ സ്ഥാനാർത്ഥി സന്ദർശനം നടത്തി. കേണിച്ചിറ സെന്റ് സെബാസ്റ്റ്യൻ ചർച്ചിലെത്തി പുരോഹിതന്മാരെ സന്ദർശിച്ച് സ്ഥാനാർത്ഥി പിന്തുണ തേടുകയും ചെയ്തു.

ബിജെപി മണ്ഡലം പ്രസിഡൻ്റുമാരായ കവിത എ എസ്, ദീപു പുത്തൻപുരയിൽ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഹരി പഴുപ്പത്തൂർ, ലിലിൽകുമാർ എം എൻ, കെ. ഡി. ഷാജി ദാസ്, ധർമ്മേന്ദ്രകുമാർ, ജയേഷ് ജെ പി, ശ്രീജിത്ത്‌കുമാർ ടി ടി, കൃഷ്ണൻകുട്ടി കെ കെ, സുരേഷ് പൂതിക്കാട്,ഗീത പൂതിക്കാട്,ഷീല സുബ്രഹ്മണ്യൻ, ഗീത വിജയൻ, എം എൻ ബാബുരാജ്, വിജയൻ വേങ്ങൂർ, പി.എം സുധാകരൻ, പി.എം അരവിന്ദൻ
എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.


Reporter
the authorReporter

Leave a Reply