കണ്ണൂര്‍: നവീന്‍ ബാബുവിന് പകരം കണ്ണൂരില്‍ പുതിയ എ.ഡി.എം ചുമതലയേറ്റു.കൊല്ലം സ്വദേശി പത്മചന്ദ്രക്കുറുപ്പാണ് ചുമതലയേറ്റത്. കൊല്ലത്ത് നിന്ന് വിടുതല്‍ നേടിയാണ് അദ്ദേഹം കണ്ണൂരിലെത്തിയിരിക്കുന്നത്.
പ്രതീക്ഷയോടെയാണ് പുതിയ ചുമതല ഏറ്റെടുക്കുന്നതെന്ന് പത്മചന്ദ്രക്കുറുപ്പ് വ്യക്തമാക്കി. വിവാദങ്ങള്‍ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍പ് നാഷണല്‍ ഹൈവേ അക്വിസിഷനില്‍ ആയിരുന്നു പത്മചന്ദ്ര കുറുപ്പ്. നേരത്തെ ഇദ്ദേഹം സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ടയിരുന്നു.
”കണ്ണൂരില്‍ എ.ഡി.എം ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിയമപരമായ നടപടികള്‍ കഴിഞ്ഞിട്ടുണ്ട്. നിയമപരമായ രീതിയില്‍ തന്നെയായിരിക്കും കാര്യങ്ങള്‍ ഇനിയും മുന്നോട്ട് പോകുന്നത്. 23ാം തിയതിയാണ് കൊല്ലത്ത് നിന്ന് വിടുതല്‍ ഉണ്ടായത്. ദേശീയപാത വിഭാഗത്തില്‍ ആയിരുന്നു. ചുമതല ഏറ്റെടുക്കുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ല. ശുഭാപ്തി വിശ്വാസത്തോടെയാണ് വന്നിരിക്കുന്നതെന്നും” അദ്ദേഹം വ്യക്തമാക്കി.