Generalpolice &crime

ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി


ന്യൂഡല്‍ഹി: വിവാഹത്തിന് നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി. ഡല്‍ഹിയിലെ നംഗ്ലോയ് സ്വദേശിനി സോണി (19) ആണ് കൊല്ലപ്പെട്ടത്. സോണിയുടെ കാമുകനായ സഞ്ജു എന്ന സലിം ആണ് കൊല നടത്തിയത്. ഇയാളും ഒരു സുഹൃത്തും പിടിയിലായിട്ടുണ്ട്.

സഞ്ജുവുമായി സോണി ഏറെനാളായി അടുപ്പത്തിലായിരുന്നു. ഗര്‍ഭിണിയായതോടെ സോണി വിവാഹത്തിന് നിര്‍ബന്ധിച്ചു. ഇത് അബോര്‍ട്ട് ചെയ്തു കളയാനാണ് സഞ്ജു ആവശ്യപ്പെട്ടത്. എന്നാല്‍ സോണി വഴങ്ങിയില്ല. കഴിഞ്ഞ ദിവസം സോണി വീട് വിട്ടിറങ്ങി സഞ്ജുവിന്റെ പക്കല്‍ വരികയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സഞ്ജുവിനെ കാണാന്‍ സോണി പോയത്. ഇയാളും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് സോണിയെ ഹരിയാനയിലെ റോഹ്തക്കിലേക്ക് കൊണ്ടുപോയി.

ഇവിടെ വച്ച് യുവതിയെ മൂവരും ചേര്‍ന്ന് കൊന്നു കുഴിച്ചുമൂടുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു സോണി. ഇവര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ 6000ത്തിലധം ഫോളോവേഴ്‌സുണ്ട്. സഞ്ജുവുമായുള്ള ബന്ധത്തെക്കുറിച്ച് സോണിയുടെ വീട്ടുകാര്‍ക്കും നേരത്തെ അറിവുണ്ടായിരുന്നെന്നും അവര്‍ ബന്ധം വിലക്കിയിരുന്നതായും പൊലിസ് പറഞ്ഞു.


Reporter
the authorReporter

Leave a Reply