GeneralLocal Newspolice &crime

വിവാഹ വാ​ഗ്ദാനം നൽകി ഒരു മാസത്തോളം ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചു;വനിതഡോക്ടറുടെ പരാതി പൊലീസുകാരനെതിരെ

Nano News

തിരുവനന്തപുരം: വനിതാ ഡോക്ടറെ സിവിൽ പൊലീസ് ഓഫീസർ ലൈംഗീകമായി പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരത്തെ ലോഡ്ജിൽ വെച്ച് വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനമെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. തൃശൂരിലെ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ പരാതി നൽകിയത്.

കഴിഞ്ഞ മാസമാണ് പീഡനം നടന്നത്. ഒരു മാസത്തോളം ലോഡ്ജിൽ താമസിപ്പിച്ചായിരുന്നു പീഡനം. ശരീരത്തിൽ മുറിവുണ്ടാക്കിയെന്നും പരാതിയിലുണ്ട്. സമൂഹ മാധ്യമം വഴിയാണ് പൊലീസുകാരനെ യുവതി പരിചയപ്പെടുന്നത്. അവിവാഹിതനാണെന്ന് പരിചയപ്പെടുത്തിയെങ്കിലും ഇയാൾക്ക് ഭാര്യയും കുട്ടികളും ഉണ്ടെന്ന് പിന്നീട് അറിഞ്ഞുവെന്നും യുവതി പറയുന്നു. പൊലീസിൻ്റെ അന്വേഷണത്തിൽ മറ്റൊരു സ്ത്രീയുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്


Reporter
the authorReporter

Leave a Reply