Local News

വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Nano News

കോട്ടയം: എം.സി. റോഡില്‍ പള്ളത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂട്ടറും ബൈക്കും കാറും ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.

കോട്ടയം ഭാഗത്തുനിന്നും ചങ്ങനാശ്ശേരിയിലേക്ക് പോവുകയായിരുന്ന കാര്‍ ഒരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിര്‍വശത്ത് നിന്നും എത്തിയ സ്‌കൂട്ടര്‍, ബൈക്ക്, ജീപ്പ് എന്നീ വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറോളം എം.സി. റോഡില്‍ ഗതാഗത തടസ്സം നേരിട്ടു.


Reporter
the authorReporter

Leave a Reply