General

മുണ്ടക്കൈ ഉരുൾപൊട്ടൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Nano News

കല്‍പ്പറ്റ: ഇന്ത്യയെ മുഴുവൻ നടുക്കിയ ഉരുള്‍പൊട്ടലിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈ പള്ളിയിലേയും കടകളിലേയും സി.സി ടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത് .  ജൂലൈ 30 ന് പുലര്‍ച്ചെ 1.44 വരെ ശക്തമായി മഴ പെയ്യുന്നതിന്റെയടക്കം ദൃശ്യങ്ങളാണ് കാണാൻ കഴിയുക. ജൂലൈ 26 ന് മുണ്ടക്കൈ പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനയ്ക്ക് ആളുകള്‍ വരുന്നതും പോകുന്നതും ദൃശ്യങ്ങളിൽ കാണാം. 

ദുരന്തത്തിന് വഴിവച്ച മഴയുടെ പെയ്തത് എത്രത്തോളം തീവ്രമാണെന്ന് ദൃശ്യങ്ങളില്‍ കൃത്യമായി മനസ്സിലാക്കാം. ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈ പള്ളി പൂര്‍ണമായും തകർന്നു പോയിരുന്നു .

നിമിഷനേരം കൊണ്ട് വെള്ളവും ചളിയും കല്ലുകളും വന്ന് നിറയുന്നതും സാധനങ്ങള്‍ ഒഴുകിപ്പോകുന്നതും ദൃശ്യങ്ങളില്‍ കാണാൻ കഴിയും. 


Reporter
the authorReporter

Leave a Reply