Politics

സ്വാതന്ത്യദിനം ആഘോഷിക്കുന്ന തോടൊപ്പം വിഭജനത്തിൻ്റെ ദു:ഖവും ഓർക്കണം; എം.ടി. രമേശ്

Nano News

ഫറോക്ക്: രാഷ്ട്രം സ്വാതന്ത്യത്തിൻ്റെ വാർഷികം കൊണ്ടാടുന്നതിനൊപ്പം വിഭജനത്തിൻ്റെ ദുരന്ത ചരിത്രവും ഓർത്തെടുക്കണമെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. ആധുനികഭാരതത്തിൻ്റെ ഉയിർത്തെഴുനേൽപ്പിന് സ്വാതന്ത്യ സമ്പാദനം കാരണമായെങ്കിൽ രാജ്യത്ത് ജനിച്ചു വീണ നിരപരധികൾ അന്യരാജ്യത്ത് അനുഭവിച്ചു വരുന്ന പീഢനങ്ങളും നാം അറിയണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. ബേപ്പൂർ നിയോജക മണ്ഡലം യുവമോർച്ച സംഘടിപ്പിച്ച തിരംഗയാത്ര റാലി ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒ.ബി.സി. മോർച്ച ജില്ലാ പ്രസിഡണ്ട് ശശിധരൻ നാരങ്ങയിൽ അദ്ധ്യക്ഷനായി. സംസ്ഥാന കൗൺസിൽ അംഗം ബി.കെ. പ്രേമൻ, ബേപ്പൂർമണ്ഡലം പ്രസിഡണ്ട് ഷിനു പിണ്ണാണത്ത്, യുവമോർച്ച മണ്ഡലം പ്രസിഡണ്ടുമാരായ എം വിജിത്ത്, പി.അരുൺ രാജ്, ഷൈമ പൊന്നത്ത്, വിഷ്ണു പയ്യാനക്കൽ, തോട്ടപ്പയിൽ അനിൽകുമാർ, ഷിംജീഷ് ടി. കെ. ശ്രീജിത്ത് കെ, പ്രേമാനന്ദൻ സി, സാബുലാൽ.സി,രാജേഷ് പൊന്നാട്ടിൽ എന്നിവർ പ്രസംഗിച്ചു.


Reporter
the authorReporter

Leave a Reply