Saturday, November 23, 2024
climat

വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുന്നു


വടക്കൻ ജില്ലകളുടെ മലയോര മേഖലകളിൽ അതിശക്തമായ മഴ തുടരുന്നു. കോഴിക്കോട് വയനാട് ജില്ലകളിലാണ് അതിശക്തമായ മഴ.

വയനാട് ജില്ലയില്‍ മൂന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. വെള്ളാര്‍മല വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പുത്തുമല, മുണ്ടക്കൈ യുപി സ്‌കൂള്‍ എന്നിവക്കാണ് അവധി പ്രഖ്യാപിച്ചത്. ചാലിപ്പുഴയില്‍ മഴ വെള്ളപ്പാച്ചില്‍. പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

ചെമ്പുകടവ് പാലം മൂടി. ഗതാഗതം നിരോധിച്ചു. വയനാട് മേപ്പാടിയിലും തീവ്രമഴ. പത്താഴക്കുണ്ട്, ചീര്‍പ്പ്, മിണാലൂര്‍, കുറ്റിയംകാവ്, പെരിങ്ങണൂര്‍ തുടങ്ങിയ തോടുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. വയനാട് വെള്ളരിമലയില്‍ വീടുകളില്‍ വെള്ളം കയറി.

കോഴിക്കോട് മലയോര മേഖലയിലുണ്ടായ കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപകനാശനഷ്ടമുണ്ടായി. താമരശ്ശേരി അമ്പായത്തോട് മേഖലയിൽ ഏഴ് വീടുകൾ തകർന്നു. മരങ്ങളും കടപുഴകി വീണു. സാധാരണക്കാരായ മനുഷ്യർ താമസിക്കുന്ന വീടുകളാണ് തകർന്നത്. കൃഷിഭൂമിയിലും വ്യാപകനാശ നഷ്ടങ്ങളാണുണ്ടായത്. ഇന്ന് പുലർച്ചെയാണ് പ്രദേശത്ത് ചുഴലിക്കാറ്റുണ്ടായത്. ശബ്ദം കേട്ടയുടനെ ആളുകൾ പുറത്തിറങ്ങിയതോടെ വലിയ അപകടം ഒഴിവായി.


Reporter
the authorReporter

Leave a Reply