Local News

അടച്ചിട്ട സ്കൂളിൽ നിന്നും ഒരു ദിവസം പ്രായമുളള കുഞ്ഞിനെ കണ്ടെത്തി


കാസര്‍കോട് പഞ്ചിക്കലില്‍ സ്കൂള്‍ വരാന്തയില്‍ ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ശ്രീ വിഷ്ണു മൂര്‍ത്തി എയുപി സ്കൂള്‍ വരാന്തയിലാണ് പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് കുട്ടിയെ കിട്ടിയത്. കരച്ചില്‍ കേട്ട നാട്ടുകാരാണ് വസ്ത്രത്തില്‍ പൊതിഞ്ഞ നിലയില്‍ കുട്ടിയെ ആദ്യം കണ്ടത്.

സ്കൂള്‍ ഹെഡ്മാസ്റ്റര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആദൂര്‍ പൊലീസ് എത്തി കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കര്‍ണാടക അതിര്‍ത്തി പ്രദേശമാണ് പഞ്ചിക്കല്‍. കര്‍ണാടകയില്‍ നിന്ന് എത്തിയ ആരെങ്കിലുമാണോ കുട്ടിയെ ഉപേക്ഷിച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ പ്രശ്നങ്ങളൊന്നുമില്ല.


Reporter
the authorReporter

Leave a Reply