കോഴിക്കോട്: ലയണ്‍സ് ഇന്റര്‍നാഷണല്‍ 318.ഇ യുടെ നേതൃത്വത്തില്‍ 150 സ്‌കൂളുകളില്‍ ശുദ്ധ ജലം നല്‍കാനും, 50 നിര്‍ധന കുടുംബങ്ങള്‍ക്ക് പാര്‍പ്പിടം നിര്‍മ്മിച്ചു കൊടുക്കാനും പുതിയ പദ്ധതി. ബൃഹത്തായ പദ്ധതിയുടെ പ്രഖ്യാപനം 14ന് (ഞായര്‍ ) രാവിലെ 10 മണിക്ക് കണ്ണൂര്‍ ലക്ഷോട്ടിക്ക ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ട്രലില്‍ തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലയണ്‍സ് ക്യാബിനറ്റ് ഓഫീസര്‍മാരുടെ സ്ഥാനാരോഹണ ചടങ്ങ് പാസ്റ്റ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വിജയകുമാര്‍ രാജു ഉദ്ഘാടനം ചെയ്യും. ഒരു വര്‍ഷം പതിനായിരത്തിലധികം സേവന പരിപാടികള്‍ നടപ്പാക്കും. അന്ധത നിവാരണ പദ്ധതി, പ്രമേഹ നിയന്ത്രണം, കാന്‍സര്‍ ചികിത്സ എന്നിവ ഇതില്‍ ഉള്‍പ്പെടും. വാര്‍ത്താസമ്മേളനത്തില്‍ രവി ഗുപ്ത, ഗംഗാധരന്‍, ചാക്കോ.സി.ജോസഫ്, പ്രേംകുമാര്‍, ഇ.അനിരുദ്ധന്‍, പി.കെ.കൃഷ്ണനുണ്ണി രാജ, ജി.സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു.