Saturday, November 23, 2024
Local News

പാലക്കാട് മാസ്റ്റർപ്ലാൻ മലയാളത്തിലാക്കണം: മനുഷ്യാവകാശ കമ്മീഷൻ


പാലക്കാട്: പാലക്കാട് നഗരസഭ പുറത്തിറക്കിയ മാസ്റ്റർപ്ലാൻ മലയാളത്തിൽ തർജമ ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

ഒരു നഗരത്തിന്റെ മാസ്റ്റർപ്ലാൻ ആ നഗരത്തിൽ താമസിക്കുന്നവരുടെ നിർദ്ദേശങ്ങളും ആക്ഷേപങ്ങളും ക്രോഡീകരിച്ച് സമഗ്രമായ ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞ് വരേണ്ടതാണെന്നും ഇംഗ്ലീഷിലുള്ള മാസ്റ്റർപ്ലാൻ അതിന് തടസം സൃഷ്ടിക്കുമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു.

മാസ്റ്റർപ്ലാൻ മലയാളത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ബോബൻ മാട്ടുമന്ത സമർപ്പിച്ച പരാതിയിലാണ് നടപടി.

മാസ്റ്റർപ്ലാൻ കേന്ദ്ര സർക്കാരിന് സമർപ്പിക്കേണ്ടതാണെന്നും നിലവിലുള്ള സോഫ്റ്റ് വെയറിൽ മലയാള ഭാഷ ഉപയോഗിക്കുന്നില്ലെന്നും പാലക്കാട് നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. അതേസമയം മാസ്റ്റർപ്ലാൻ തർജമ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്ലാനിംഗ് ഓഫീസിൽ നിന്ന് ചീഫ് ടൗൺ പ്ലാനർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും നഗരസഭ കൗൺസിലിന്റെ അനുമതിയോടെ നടപടി സ്വീകരിക്കാമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു. ഇംഗ്ലീഷിൽ മാത്രം മാസ്റ്റർപ്ലാൻ പ്രസിദ്ധീകരിച്ചതു കാരണം ആരോഗ്യകരമായ ജനകീയ ചർച്ച ഉണാകാനിടയില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു.


Reporter
the authorReporter

Leave a Reply