കേന്ദ്രസർക്കാർ നെല്ലിൻറെ താങ്ങുവിലയിലെ കേന്ദ്രവിഹിതം 1 രൂപ 17 പൈസ വർധിപ്പിച്ചിരിക്കുകയാണ് .2014 ന് ശേഷം കേന്ദ്രസർക്കാർ 10 തവണയായി നെല്ലിൻറെ താങ്ങുവിലയിലെ കേന്ദ്രവിഹിതം കിലോവിന് 8 രൂപ 90 പൈസ വർദ്ധിപ്പിച്ചിരിക്കുന്നു. എന്നാൽ 2020 നു ശേഷം സംസ്ഥാന സർക്കാർ കേന്ദ്രം താങ്ങു വില വർദ്ധിപ്പിക്കുമ്പോൾ അതിന് ആനുപാതികമായി വർദ്ധിപ്പിക്കുന്നില്ല എന്നു മാത്രമല്ല പടിപടിയായി സംസ്ഥാന വിഹിതം കുറയ്ക്കുകയാണ്.
മറ്റു സംസ്ഥാനങ്ങളെക്കാൾ കൂടുതൽ താങ്ങുവില ഇവിടെ നൽകുന്നു എന്ന ന്യായം പറഞ്ഞതാണ് ഇത് ചെയ്യുന്നത് എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ ഉൽപ്പാദന ചെലവ് കേരളത്തേക്കാൾ വളരെ കുറവാണ് എന്ന കാര്യം സർക്കാർ മറച്ചുവയ്ക്കുകയാണ്.കേരളം കഴിഞ്ഞ അഞ്ചുവർഷത്തിൽ 2 രൂപ 43 പൈസ സംസ്ഥാന വിഹിതത്തിൽ കുറവ് വരുത്തി.
ഇത്തവണ കേന്ദ്രം വർധിപിച്ച താങ്ങുവില അതെ രീതിയിൽ സംസ്ഥാനം വർധിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ കർഷകർക്ക് ഒരു കിലോയിൽ 3 രൂപ 60 പൈസ നഷ്ടം സഹിക്കേണ്ടി വരും .
അന്യസംസ്ഥാന അരി ലോബിയുമായുള്ള ബന്ധമൂലം ആണ് കേരളത്തിൽ നെൽകർഷകരെ ദ്രോഹിക്കുന്ന നിലപാട് സർക്കാർ എടുക്കുന്നത്.സംസ്ഥാന വിഹിതം വർദ്ധിപ്പിച്ച് നെല്ലിൻറെ താങ്ങുവില 35 രൂപയാക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ആവശ്യപ്പെട്ടു.
*പ്രധാന വാർത്തകൾക്കായ് “നാനോ ന്യൂസ്” വാട്സ് അപ് ഗ്രൂപ്പ് ഫോളോ ചെയ്യുക*