കോഴിക്കോട്: ടൂറിസം, റോഡ് വികസനം,കൃഷി, ദുരന്ത നിവാരണം, ഫിലിം, എന്നിങ്ങനെ വിവിധ മേഖലയിൽ നൂതന ആശയങ്ങൾ ആവിഷ്കരിക്കുന്നതിനും അതിനു വേണ്ട നൈപുണി കരഗതമായ മാനവശേഷിയെ രൂപപ്പെടുത്തുന്നതിനും കേരള സർക്കാറിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള വൈവിധ്യമാർന്ന നിരവധി പരിശീലന പരിപാടികൾ നടത്തി വരികയാണ്.
ഈ ശ്രേണിയിൽ അസാപ് കേരള, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രോൺസ് കോഴിക്കോടിനോടും ഓട്ടോണോമസ് ഇൻഡസ്ട്രിസിയോടും ചേർന്ന് ആധുനിക ഡ്രോൺ ടെക്നോളജിയിൽ Executive Programme in Micro Category Drone Pilot Training എന്നിവയാണ് 96 മണിക്കൂർ കോഴ്സുകളിലായി നൽകുന്നത്.
18 വയസ്സിന് മുകളിലുള്ള SSLC പാസ്സായ ആർക്കും ഈ കോഴ്സിന് ജോയിൻ ചെയ്യാവുന്നതാണ്.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് DGCA സർട്ടിഫിക്കറ്റിനോടൊപ്പം ഡ്രോൺ പൈലറ്റ് ലൈസൻസും ലഭിക്കും.
ഈ കോഴ്സിന്റെ ആദ്യ ബാച്ചിൽ കേരളത്തിന്റെ വിവിധജില്ലകളിൽ നിന്നുള്ള പത്ത് പേരാണ് പ്രവേശനം നേടിയിരിക്കുന്നത്. പഠനത്തോടൊപ്പം പരിശീലിക്കുന്നവർ, ജോലിയിൽ നിന്നും ഇടവേളയെടുത്ത് പരിശീലിക്കുന്നവർ, സ്വയം തൊഴിൽ സംരംഭകർ എന്നിങ്ങനെയാണ് ബാച്ചിലെ വിവിധ അംഗങ്ങളുടെ പ്രൊഫൈൽ.
കോഴിക്കോട് ജില്ലയിൽ ഫറോക്ക് ഗണപത് ഹയർ സെക്കന്ററിയായിരുന്നു കോഴ്സ് ട്രെയിനിങ് സെന്റർ
ക്യാമ്പിൽ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികളുമായ് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഈ മേഖലയിലുള്ള നൂതന സാങ്കേതിക വിദ്യകളുടെ സാധ്യതകളെകുറിച്ചും സർക്കാർ ആവിഷ്കരിക്കുന്ന നവീന പദ്ധതികളെകുറിച്ചും ആശയ വിനിമയം നടത്തി.
ചടങ്ങിൽ വിദ്യാർഥികൾക്ക്
ഡ്രോൺ പൈലറ്റ് ലൈസൻസ് വിതരണം ചെയ്തു
തുടർന്ന് പരിശീലകരോടൊപ്പം മന്ത്രി ഡ്രോൺ പറത്തി
ഫറോക്ക് ഹയർ സക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അജയൻ കെ ടി, സ്കൂൾ പി.ടി.എ പ്രസിഡന്റ് ഗിരീഷ് കുമാർ എം,
അസാപ് കേരള, കോഴിക്കോട് ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ബിനിഷ് ജോർജ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.