Politics

അബുദാബി ബാങ്കിൽ വീണയ്ക്ക് അക്കൗണ്ടില്ലെന്ന് പറയാൻ തന്‍റേടമുണ്ടോ,തോമസ് ഐസക്കിനെ വെല്ലുവിളിച്ച് ഷോണ്‍ജോര്‍ജ്


വിദേശ അക്കൗണ്ട് വഴി കോടികളുടെ ഇടപാട് നടന്നുവെന്ന് താൻ പരാതി നൽകിയ കമ്പനി മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻറേത് തന്നെയാണെന്ന് ഷോൺ ജോർജ്. താൻ പരാതിപ്പെട്ട എക്സാലോജിക് വേറെ കമ്പനിയാണെന്ന തോമസ് ഐസകിൻറെ പരാമർശം വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമമാണ്, അബൂദബി കൊമേഴ്സ്യൽ ബാങ്കിൽ വീണ ടി, സുനീഷ് എം എന്നിവർ ചേർന്നുള്ല അക്കൗണ്ട് എക്സാലോജിക് കമ്പനിക്ക് ഇല്ലെന്ന് പറയാൻ ഐസകിന് തൻറേടമുണ്ടോ എന്നും ഫേസ് ബുക്ക് പോസ്റ്റിലൂടെ ഷോൺ ചോദിച്ചു. അല്ലെങ്കിൽ കേസ് കൊടുക്കണമന്നും ഷോൺ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ എക്സാലോജിക് കമ്പനിക്കെതിരെ ഷോൺ ജോര്ജ്ജ് ഉന്നയിച്ച തോമസ് ഐസക് തള്ളിയിരുന്നു. എക്സാലോജിക് എന്ന കമ്പനിയെ കുറിച്ച് ഷോൺ ജോര്‍ജ്ജ് കള്ളക്കഥ മെനയുകയാണ്. രണ്ട് വിദേശ കമ്പനികളിൽ നിന്ന് പണമെത്തിയെന്ന് ഷോൺ ജോര്‍ജ്ജ് ആരോപിക്കുന്ന സ്ഥാപനം വീണയുമായി ഒരു ബന്ധവുമില്ലാത്തതാണ്. ദുബൈയിലെ എക്സാലോജികിന് മറ്റ് വിദേശ രാജ്യങ്ങളിൽ അടക്കം ശാഖകളുണ്ടെന്നും പേരിൽ പോലും വ്യത്യാസമുള്ള മറ്റൊരു കമ്പനിയുടെ വിശദാംശങ്ങൾ വച്ചാണ് ആക്ഷേപം ഉന്നയിക്കുന്നതെന്നും തോമസ് ഐസക് വിശദീകരിച്ചിരുന്നു.


Reporter
the authorReporter

Leave a Reply