General

കുവൈത്തില്‍ ബസിനു തീപിടിച്ചു


കുവൈത്ത് സിറ്റി: ആറാം റിങ് റോഡില്‍ ബസിനു തീപിടിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഉടന്‍ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങള്‍ തീ കെടുത്താനുള്ള ശ്രമങ്ങള്‍ ഉടന്‍ തന്നെ ആരംഭിക്കുകയും ചെയ്തു. മറ്റുവാഹനങ്ങളെയും സമീപത്തുനിന്ന് ഒഴിവാക്കി. വൈകാതെ തീ നിയന്ത്രിച്ച് ഗതാഗതം പുനരാരംഭിച്ചതായി ജനറല്‍ ഫയര്‍ ഫോഴ്‌സ് അറിയിച്ചു. അപകടത്തില്‍ കാര്യമായ പരുക്കുകളില്ലെന്നും ആര്‍ക്കുമില്ലെന്നും ഫയര്‍ഫോഴ്‌സ് വ്യക്തമാക്കി. അതേസമയം ബസിന് വിയ നഷ്ടമാണ് സംഭവിച്ചത്.


Reporter
the authorReporter

Leave a Reply