Wednesday, February 5, 2025
Local News

നൃത്തപരിശീലനത്തിനിടെ കുഴഞ്ഞു വീണ് വിദ്യാര്‍ഥിനി മരിച്ചു


നൃത്തം ചെയ്യുന്നതിനിടെ 13 കാരി കുഴഞ്ഞു വീണു മരിച്ചു. കാസര്‍കോഡ് തൊട്ടി കിഴക്കേക്കരയില്‍ പരേതനായ തായത്ത് വീട്ടില്‍ രവീന്ദ്രന്റെ മകള്‍ ശ്രീനന്ദയാണ് മരിച്ചത്. കുഴഞ്ഞു വീണ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.. പാക്കം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ശ്രീനന്ദ. ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം.


Reporter
the authorReporter

Leave a Reply