Local News

അധ്യാപകരുടെ പരിശീലനത്തിനിടെ ക്ലാസ് മുറിയിലെ ടൈല്‍ പൊട്ടിത്തെറിച്ചു

Nano News

കൊയിലാണ്ടിയില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ക്ലാസ്മുറിയുടെ നിലത്ത് പതിച്ച ടൈലുകള്‍ പൊട്ടിത്തെറിച്ചു. അധ്യാപകര്‍ക്കുള്ള ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് ടൈലുകള്‍ പൊട്ടിത്തെറിച്ചത്.

അധ്യാപകര്‍ ക്ലാസില്‍നിന്ന് പെട്ടെന്ന് തന്നെ പുറത്തേക്ക് കടന്നതിനാല്‍ അപകടമുണ്ടായില്ല. കടുത്ത ചൂട് കൊണ്ട് വികസിച്ചതാണ് ടൈലുകള്‍ പൊട്ടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.


Reporter
the authorReporter

Leave a Reply