Local News

ബൈക്ക് യാത്രികനെ കാട്ടുപന്നി ആക്രമിച്ചു


തൃശ്ശൂരിൽ ബൈക്ക് യാത്രികനെ കാട്ടുപന്നി ആക്രമിച്ചു. കിഴക്കഞ്ചേരി അമ്പിട്ടൻതരിശ് വാഴപ്പള്ളം സ്വദേശി ബിനേഷിനാണ് പരിക്കേറ്റത്. ആക്രമണത്തിൽ വാരിയെല്ലിന് പരിക്കേറ്റ ഇയാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കിഴക്കഞ്ചേരി പ്ലാച്ചികുളമ്പ് വേങ്ങശ്ശേരി പള്ളിക്ക് സമീപത്തായിരുന്നു സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇയാൾക്ക് നേരെ കാട്ടുപന്നി കുതിച്ചെത്തി ആക്രമിക്കുകയായിരുന്നു. കഴിഞ്ഞദിവസം കോട്ടയത്തും ആലപ്പുഴയിലും സമാനരീതിയിൽ കാട്ടുപന്നിയുടെ അക്രമം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

മലപ്പുറത്ത് വളാഞ്ചേരിയിൽ ഉമ്മറത്തു കളിച്ചുകൊണ്ടിരുന്ന കൊച്ചുകുട്ടിയെ കാട്ടുപന്നി ആക്രമിച്ച വാർത്തയും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.


Reporter
the authorReporter

Leave a Reply