Wednesday, February 5, 2025
Local News

വടകര മൂരാട് നാലുപേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു


മൂരാട് പെരിങ്ങാട് ഭാഗങ്ങളിൽ എട്ടുവയസുള്ള കുട്ടിയെയടക്കം നാലു പേരെ കടിച്ച നായക്ക് പേവിഷബാധയെന്ന് സ്ഥിരീകരിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് എട്ടുവയസുകാരി അഷ്മികക്കും കീഴനാരി മൈഥിലി, ശ്രീരേഷ് എന്നിവർക്കുമാണ് നായയുടെ കടിയേറ്റത്.

ചെവിക്കും തലയിലും കടിയേറ്റ അഷ്ടികയെ കോഴിക്കോട് മെഡിക്കൽ കോളജിലും മറ്റ് മൂന്ന് പേരെ വടകര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. അവശനിലയിലായ നായ രാത്രി ചത്തിരുന്നു.

മുനിസിപ്പൽ കൗൺസിലർ കെ.കെ സ്മിതേഷ്, ആരോഗ്യ വിഭാഗം എന്നിവരുടെ നേതൃത്വത്തിൽ നായയുടെ മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ വച്ച് പോസ്റ്റ് മോർട്ടം നടത്തി നായക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിക്കുകയായിരുന്നു. മുനിസിപ്പൽ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ മൂരാട് ഭാഗത്ത് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.


Reporter
the authorReporter

Leave a Reply