Thursday, February 6, 2025
General

പുൽക്കാടിന് തീപിടിച്ചു, കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം


കുറ്റിപ്പുറത്ത് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം മഞ്ചാടിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് വൈകിട്ട് 4 മണിയോടെ ഇവിടെ പുൽക്കാടുകൾക്ക് തീ പിടിച്ചിരുന്നു. വിവരമറിഞ്ഞ് തിരൂരിൽ നിന്നും പൊന്നാനിയിൽ നിന്നും അഗ്നി ശമന സേനാംഗങ്ങളും കുറ്റിപ്പുറം പോലീസും സ്ഥലത്തെത്തി.

നാട്ടുകാരുടെ അടക്കം സഹായത്തോടെ തീ അണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങി. മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിൽ കൂടുതൽ വ്യക്തത വരുമെന്ന് പോലീസ് പറഞ്ഞു.


Reporter
the authorReporter

Leave a Reply