General

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവർ തർക്കം; താന്‍ ഒന്നും കണ്ടിട്ടില്ലെന്ന് കണ്ടക്ടര്‍


മേയര്‍-കെഎസ്ആര്‍ടിസി തര്‍ക്കത്തില്‍ താന്‍ ഒന്നും കണ്ടിട്ടില്ലെന്ന് കണ്ടക്ടര്‍ സുബിന്‍. ഡ്രൈവര്‍ യദു ലൈംഗിക ചേഷ്ട കാണിച്ചോ എന്നറിയില്ല. പിന്‍സീറ്റില്‍ ആയതിനാല്‍ തനിക്ക് കാണാനായില്ലെന്നും കണ്ടക്ടര്‍ പൊലീസിന് മൊഴി നല്‍കി. മേയറുടെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്തോ എന്നതും തനിക്ക് അറിയില്ലെന്ന് കണ്ടക്ടര്‍ പറഞ്ഞു.അതേസമയം കേസിലെ നിര്‍ണായക തെളിവായ ബസ്സിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെത്താനുള്ള ശ്രമം മൂന്നാം ദിവസവും തുടരുകയാണ്.

മെമ്മറി കാര്‍ഡ് എടുത്തു മാറ്റിയത് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നാവാം എന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം. കെഎസ്ആര്‍ടിസിയുടെ ആഭ്യന്തര അന്വേഷണവും ഇക്കാര്യത്തില്‍ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഫോറന്‍സിക് സംഘം കെഎസ്ആര്‍ടിസി ബസില്‍ പരിശോധന നടത്തിയിരുന്നു. അതിന്റെ ഫലം കൂടി കാത്തിരിക്കുകയാണ് അന്വേഷണസംഘം. അതേസമയം മെമ്മറി കാര്‍ഡ് കാണാത്ത പശ്ചാത്തലത്തില്‍ മേയര്‍ കൊടുത്ത പരാതിയില്‍ അന്വേഷണം എങ്ങനെ മുന്നോട്ടു പോകുമെന്ന സംശയത്തിലാണ് കണ്ടോണ്‍മെന്റ് പൊലീസ് ഉള്ളത്.


Reporter
the authorReporter

Leave a Reply