Saturday, November 23, 2024
General

ഹണി ട്രാപ്പിൽ പെടുത്തി യുവാവിന്റെ പണവും സ്വർണവും കവർന്നു; നാലുപേർ പിടിയിൽ


യുവാവുമായി ഫോണിലൂടെ ബന്ധം സ്ഥാപിച്ച് ഹണി ട്രാപ്പ് നടത്തിയ നാൽവർ സംഘം പിടിയിൽ. ശക്തികുളങ്ങര സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പിൽപ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലാണ് യുവതി അടക്കം നാല് പ്രതികൾ പൊലിസിന്റെ പിടിയിലായത്. ചവറ പയ്യലക്കാവ് സ്വദേശി ജോസ്‍ഫിനിന്റെ നേതൃത്വത്തിലായിരുന്നു ഹണിട്രാപ്പ് ഒരുക്കി യുവാവിനെ മർദ്ദിച്ച് കവർച്ച നടത്തിയത്.

ചവറ സ്വദേശിയായ 28 വയസ്സുള്ള ജോസ്ഫിൻ, ചവറ ഇടത്തുരുത്ത് സ്വദേശി നഹാബ്, മുകുന്ദപുരം സ്വദേശി അപ്പു എന്ന അരുണ്‍, പാരിപ്പള്ളി മീനമ്പലത്ത് അരുൺ എന്നിവരാണ് കൊല്ലം ഈസ്റ്റ്സിറ്റി പൊലിസിന്റെ പിടിയിലായത്. ഒന്നാം പ്രതിയായ ജോസ്ഫിനെതിരെ ലഹരിമരുന്ന് കേസ് അടക്കം നിലവിലുണ്ടെന്ന് പൊലിസ് അറിയിച്ചു.

ശക്തികുളങ്ങര സ്വദേശിയായ യുവാവിനെ ഒന്നാം പ്രതിയായ യുവതി ഫോണിലൂടെ വിളിച്ച് ബന്ധം സ്ഥാപിക്കുകയും തന്റെ വീട്ടിലേക്ക് വരണമെന്ന് പറയുകയും ചെയ്തു. ഇതുപ്രകാരം കൊല്ലം താലൂക്ക് ഓഫിസിന് അടുത്തുള്ള അറവുശാലക്ക് സമീപത്തേക്ക് എത്തിയ യുവാവിനെയാണ് പ്രതികൾ ആക്രമിക്കുകയും കവർച്ച നടത്തുകയും ചെയ്തത്. യുവാവിനെ പ്രതികള്‍ നാലുപേരും ചേര്‍ന്ന് മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ഫോണും സ്വര്‍ണ മോതിരവും കവരുകയുമായിരുന്നു.


Reporter
the authorReporter

Leave a Reply