General

ബസിന്റെ ഡിവിആറിൽ മെമ്മറികാർഡ് ഇല്ലെന്ന് പോലീസ്


മേയർ ബസ് തടഞ്ഞ സംഭവത്തിൽ നിർണായക തെളിവായി കണക്കാക്കിയിരുന്ന ഡിജിറ്റൽ വീഡിയോ റെക്കോർഡറിൽ മെമ്മറി കാർഡ് ഇല്ലെന്ന് പൊലിസ്.കഴിഞ്ഞ ദിവസം പൊലിസ് വീഡിയോ റെക്കോർഡർ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തിരുന്നു. അതിനുശേഷമാണ് മെമ്മറികാർഡ് ഇല്ലെന്ന വാദം പോലീസ് ഉന്നയിക്കുന്നത്.

കേസ് വിശദമായ അന്വേഷണത്തിലാണ്. ബസ്സിലെ യാത്രക്കാരുടെ മൊഴിയും പൊലിസ് ഉടൻ രേഖപ്പെടുത്തും. അതേസമയം നിയമനടപടിയുമായി മുന്നോട്ടു പോവുകയാണ് കെഎസ്ആർടിസി ഡ്രൈവർ യദു. താൻ നൽകിയ കേസ് പോലീസ് പരിഗണിക്കുന്നില്ല എന്നാണ് യദുവിന്റെ പരാതി.

കേസെടുക്കാത്ത പക്ഷം നിയമപോരാട്ടം ഏതറ്റംവരെയും തുടരുമെന്നാണ് യദു പറയുന്നത്. വിഷയത്തിൽ കെഎസ്‌യു ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ അടക്കം തെളിവുകൾ സമർപ്പിച്ചാണ് പരാതി. കെഎസ്ആർടിസി വിജിലൻസ് ഓഫീസറും വിഷയം സമാന്തരമായ അന്വേഷിക്കുന്നുണ്ട്.


Reporter
the authorReporter

Leave a Reply