Politics

കുറുമ്പ്രനാടിന്റെ ഹൃദയം കവർന്ന് എം.ടി രമേശിന്റെ റോഡ് ഷോ

Nano News

ബാലുശ്ശേരി:കുറുമ്പ്രനാടിന്റെ ജന ഹൃദയങ്ങളിൽ ഇടം പിടിച്ച് എൻഡിഎ. കോഴിക്കോട് പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി എം.ടി.രമേശിന്റെ റോഡ് ഷോ. ഇന്നലെ വൈകീട്ട് ബാലുശ്ശേരി മുക്കിൽ നിന്നും ആരംഭിച്ച റോഡ് ഷോ ബാലുശ്ശേരി ടൗൺ ചുറ്റി ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.
ചെണ്ട വാദ്യത്തിന്റെ അകമ്പടിയിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ കാൽനടയാത്രയായാണ്
സ്ഥാനാർത്ഥിയോടൊപ്പം റോഡ് ഷോയിൽ പങ്കാളികളായത്. സ്ഥാനാർത്ഥി എം. ടി രമേശിനെ അമ്മമാർ ആരതി ഉഴിഞ്ഞും തിലകം ചാർത്തിയുമാണ് ബാലുശ്ശേരി നിയോജക മണ്ഡലത്തിലേക്ക് സ്വീകരിച്ചത്.

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ സജീവൻ, വൈസ് പ്രസിഡന്റ് ടി. ദേവദാസ്, ഉത്തര മേഖല സെക്രട്ടറി എൻ.പി രാമദാസ് , ജില്ലാ സെക്രട്ടറി ഷൈനി ജോഷി, നേതാക്കളായ രാജേന്ദ്രൻ കുളങ്ങര,കെ. ഭാസ്ക്കരൻ , പ്രജീഷ് കിനാലൂർ, രാജേഷ് പുത്തഞ്ചേരി, ടി.കെ റീന, രാജേഷ് കായണ്ണ, കെ.കെ. ഗോപിനാഥൻ, മിഥുൻ മോഹൻ , ഷിബു ജോർജ്. തുടങ്ങിയവർ നേതൃത്വം നൽകി.

ബാലുശ്ശേരി ബസ് സ്റ്റാന്റ്
സമാപന പരിപാടിയിൽ
ബി ജെ പി ഉള്ളിയേരി മണ്ഡലം പ്രസിഡന്റ് കെ. ഭാസ്ക്കരൻ അധ്യക്ഷനായി. സ്ഥാനാർത്ഥി എം.ടി രമേശ്, ബാലുശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി പ്രജീഷ് കിനാലൂർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply