General

ശിവരാത്രി ഘോഷയാത്ര; രാജസ്ഥാനില്‍ 15 കുട്ടികള്‍ക്ക് വൈദ്യുതാഘാതമേറ്റു


മഹാശിവരാത്രിയോട് അനുബന്ധിച്ചുള്ള ഘോഷയാത്രയ്ക്കിടെ 15 കുട്ടികള്‍ക്ക് വൈദ്യുതാഘാതമേറ്റു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ഘോഷയാത്രയില്‍ പങ്കെടുത്ത കുട്ടികളിലൊരാളിന്റെ കൈവശമുണ്ടായിരുന്ന ലോഹദണ്ഡ് വൈദ്യുതകമ്പിയില്‍ തട്ടിയതോടെയാണ് അപകടമുണ്ടായത്. പരിഭ്രാന്തരായ കുട്ടികള്‍ പരസ്പരം കയറിപ്പിടിക്കുകയായിരുന്നു. ഉടന്‍തന്നെ ഇവരെ ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കി. എന്നാല്‍ ഷോക്കേറ്റ മൂന്ന് കുട്ടികളുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടികള്‍ക്ക് സാരമായി തന്നെ പൊള്ളലേറ്റിട്ടുണ്ട്.

അപകടത്തില്‍പ്പെട്ട കുട്ടികളെ ലോക്‌സഭ സ്പീക്കര്‍ ഓംബിര്‍ല ആശുപത്രിയിലും സംഭവസ്ഥലത്തും സന്ദര്‍ശിച്ചു. രാജസ്ഥാന്‍ ആരോഗ്യമന്ത്രിയും കുട്ടികളെ സന്ദര്‍ശിച്ചു. മതിയായ എല്ലാ ചികില്‍സാ സൗകര്യങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.


Reporter
the authorReporter

Leave a Reply